കുവൈത്ത് സിറ്റി- വ്യാജരേഖ ചമച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതി ആരോഗ്യമന്ത്രാലയ ജീവനക്കാരനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രോഗബാധിതനായിരുന്നുവെന്ന് അവകാശപ്പെട്ട തീയതികളില്‍ പ്രതിക്ക് ചികിത്സ ലഭിക്കുകയോ സര്‍ക്കാര്‍, സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി.
കുവൈത്തില്‍ വ്യാജ ഔദ്യോഗിക രേഖകള്‍ വ്യാപകമാണെന്ന് തെളിയിച്ച സംഭവമാണിത്. ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് കുവൈത്ത് പീനല്‍ കോഡ് പ്രകാരം ശിക്ഷ. കുറ്റവാളി സര്‍ക്കാര്‍ ജീവനക്കാരന്‍ ചെയ്താല്‍ തടവ് ശിക്ഷ 10 വര്‍ഷം വരെ വര്‍ധിക്കും. പിഴത്തുക കൂടുകയും ചെയ്യും.
അനൗദ്യോഗിക രേഖകളാണ് വ്യാജമായി നിര്‍മിച്ചതെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ശിക്ഷയായി ലഭിക്കും. ഒരു രേഖ ഉദ്യോഗസ്ഥര്‍ ആധികാരികമാക്കിയാലാണ് ഔദ്യോഗിക രേഖയായി കണക്കാക്കുക.
ആരോഗ്യമന്ത്രാലയം ജീവനക്കാരന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ എന്തെങ്കിലും ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
രാജ്യത്ത് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് കോടതി ഉത്തരവ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)