മനാമ- ബഹ്‌റൈനില്‍ പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മതത്തെയും അതിന്റെ അടിസ്ഥാന സ്തംഭങ്ങളെയും സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബഹ്‌റൈന്റെ ദേശീയ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത മാറ്റങ്ങള്‍ നിര്‍ത്തിവെക്കാനാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവിട്ടത്. ഇസ്രായിലിനേയും തര്‍ക്കമുള്ള ഇസ്രായില്‍-ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രൈമറി ക്ലാസുകള്‍ക്കായുള്ള ഭേദഗതി ചെയ്ത സിലബസില്‍ ജൂതന്മാരെക്കുറിച്ചുള്ള പാഠം നീക്കം ചെയ്ത് ബഹ്‌റൈനും ഇസ്രായിലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കിയതിനെ കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയിരുന്നു. ഈ മാറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ നിരവധി പ്രസംഗകരും പണ്ഡിതന്മാരും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇത് കിരീടാവകാശിയുടെ ഉത്തരവ്.
വിദ്യാഭ്യാസ പദ്ധതി ഇസ്ലാമിക അധ്യാപനങ്ങള്‍, ദേശീയ പ്രവര്‍ത്തന ചാര്‍ട്ടര്‍, ഭരണഘടന എന്നിവയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രിക്ക് കിരീടാവകാശി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാഭ്യാസ പാഠ്യപദ്ധതി
ഇസ്ലാമിന്റെ അലംഘനീയമായ സ്വഭാവവും അതിന്റെ സംരക്ഷണവും ആദരവും ഉള്‍ക്കൊള്ളുന്നതകണമെന്നും ഉത്തരവില്‍ ഊന്നിപ്പറയുന്നു.
എല്ലാ പാഠ്യപദ്ധതികളുടെയും സമഗ്രമായ അവലോകനം നടത്താന്‍ വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി (ബിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ജുമയുടെ നേതൃത്വത്തിലുള്ള പാനല്‍ ഈ മാറ്റങ്ങള്‍ വിലയിരുത്തി തീരുമാനങ്ങളെടുക്കും.
അവലോകന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ വിദഗ്ധര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)