കറന്‍സി വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു. 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56 ആണ് ബുധനാഴ്ചയിലെ നിരക്ക്. 0.39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2016 നവംബര്‍ 30നാണ് ഇത്രയും താഴ്ന്ന നിരക്ക് അവസാനം രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യമിടിയുന്ന സാഹചര്യം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. കൂടുതല്‍ തുക നാട്ടിലേക്ക് അയക്കാം. ഇറാന്റെ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണ വില ഇനിയും കൂടിയേക്കും. രൂപയുടെ മൂല്യം ഇടിയുകയും എണ്ണ വില കൂടുകയും ചെയ്യുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. വിദേശവ്യാപാര കമ്മി വര്‍ധിച്ചാല്‍ സാമ്പത്തിക മാന്ദ്യമുണ്ടാവും. എണ്ണ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവേറിയതാക്കും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാകും.