മുംബൈ-ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്രീനയുടെ വിവാഹശേഷം ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും കത്രീനയും ഭര്‍ത്താവ് വിക്കി കൗശലും ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും ആദ്യ കുഞ്ഞിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണശേഷം മാത്രമേ ഞാന്‍ കുഞ്ഞിനുവേണ്ടി പ്‌ളാന്‍ ചെയ്യൂ എന്ന് സുഹൃത്തുക്കളെ കത്രീന അറിയിച്ചതായാണ് വിവരം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജി ലീ സാറ ഫര്‍ഹാന്‍ അക്തര്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീറാം സംവിധാനം ചെയ്യുന്ന വിജയ് സേതുപതി നായകനാവുന്ന മെറി ക്രിസ്മസ് ആണ് കത്രീനയുടെ മറ്റൊരു ചിത്രം.