ഭിലായി- നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) തയാറെടുത്ത വിദ്യര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ ഭിലായിലാണ് 21 കാരനായ വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് വാടക മുറിയില്‍ ആത്മഹത്യ ചെയ്തു.
പരീക്ഷയെ ചൊല്ലിയുള്ള സമ്മര്‍ദ്ദമാകാം വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പ്രാദേശിക കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാര്‍ഥിയാണ് മരിച്ചത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)