റിയാദ്- ടോയ്‌ലെറ്റിലെ ബ്ലോക്ക് ഒഴിവാക്കാന്‍ ഒഴിച്ച ആസിഡില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ആന്ധ്രാസ്വദേശി മരിച്ചു. വെസ്റ്റ് ഗോദാവരി സ്വദേശി വെങ്കട്ട സത്യനാരായണന്‍ (35) ആണ് റിയാദ് അസീസിയയിലെ താമസ സ്ഥലത്തെ ടോയ്‌ലെറ്റില്‍ മരിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെ നാല് കുടുംബം താമസിച്ചിരുന്ന വില്ലയിലെ താഴെ നിലയില്‍ താമസിച്ചിരുന്നവരാണ് ടോയ്‌ലെറ്റിലെ ബ്ലോക്ക് തീര്‍ക്കാന്‍ ആസിഡൊഴിച്ചത്. വില്ലയിലെ എല്ലാ റൂമുകളിലും അസഹ്യമായ ഗന്ധമം അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് മുകള്‍ നിലയിലെ ടോയ്‌ലെറ്റിലായിരുന്ന സത്യനാരായണന്‍ വിഷവാതകം ശ്വസിച്ച് അവിടെ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം. ശ്വാസ തടസ്സം അനുഭവപ്പെട്ട സഹോദരിയെയും ഭര്‍ത്താവിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആസിഡ് ഒഴിച്ച താഴെ നിലയിലുള്ളവരെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും വെങ്കട്ട സത്യനാരായണന്റെ കുടുംബത്തിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. കുടുംബം പരസ്പരം അറിയുന്നവരായത് കൊണ്ടാണ് സ്റ്റേഷനില്‍ പരാതിയില്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കിയത്. രണ്ടു മാസത്തിന് ശേഷം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനിരുന്നതായിരുന്നു ഇേദ്ദഹം. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയുമുണ്ട്.
പോലീസ് സ്റ്റേഷനില്‍ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ക്കുള്ള കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാമെന്ന് പ്രതിസ്ഥാനത്തുള്ള കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന് ഈ കേസില്‍ ഇടപെട്ട റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. മുനീര്‍ മക്കാനിയും സഹായത്തിനുണ്ടായിരുന്നു.