Sorry, you need to enable JavaScript to visit this website.

ക്ഷേത്ര ദര്‍ശനം അനുഭവിച്ചറിയണമെന്ന് ഗവര്‍ണര്‍; ഗുരുവായൂരില്‍ കദളിപ്പഴം കൊണ്ട് തുലാഭാരം

തൃശൂര്‍-കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗവര്‍ണറെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി അദ്ദേഹം ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തുലാഭാരമായിരുന്നു പിന്നീട്. കൃഷ്ണ ഭഗവാന്റെ പ്രധാന വിഭവമായ കഥളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്.
ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം അനുഭവിച്ച് അറിയേണ്ടതാണെന്നും വാക്കാല്‍ വിശദീകരിക്കുന്നതിന് അപ്പുറമാണെന്നും ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ഗവര്‍ണര്‍ പറഞ്ഞു.

മാടമ്പ് കുഞ്ഞിക്കുട്ടന്‍ സുഹൃത് സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതി പര്‍വ്വത്തില്‍ മുഖ്യാഥിതിയായി ഗവര്‍ണര്‍ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News