ബംഗളൂരു- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹനുമാന്‍ വേഷത്തില്‍. കര്‍ണാടകയില്‍ അധികാരത്തിലേറിയാല്‍ ബജ് റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനു പിന്നാലെയാണ് ബജ് റംഗ് ദളുകാര്‍ ഹനുമാന്‍ ഭക്തരാണെന്ന് വ്യക്തമാക്കി ഹനുമാന്‍ വേഷങ്ങളുമായി ബി.ജെ.പി രംഗത്തിറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബംഗളൂരുവില്‍നടന്ന റോഡ് ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹനുമാന്‍ വേഷമണിഞ്ഞ് പങ്കെടുത്തു.
നൃത്തം ചെയ്തും ബാന്‍ഡ് വാദ്യം മുഴക്കിയും പാര്‍ട്ടി പതാകകള്‍ വീശിയുമാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്.