ബേതുല്‍- ബ്ലാക്ക് മെയില്‍ ചെയത് പണം തട്ടുകയും വിവാഹം തടയാന്‍ ശ്രമിക്കുകയും ചെയ്ത യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ഫോണില്‍നിന്ന് ഏതാനും സ്വകാര്യ ഓഡിയോകളും വീഡിയോ ക്ലിപ്പുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ മുള്‍ട്ടായി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗാന്ധി വാര്‍ഡിലെ നാക റോഡില്‍ ബുധനാഴ്ച രാത്രിയാണ് സിമ്രാന്‍ ശൈഖിന്റെ (26) മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സാനിഫ് മാലിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന സിമ്രാനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനിരുന്ന മാലിക്കിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി സൂചിപ്പിക്കുന്ന ഏതാനും ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെയാണ് സിമ്രാനെ പരിചയപ്പെട്ടതെന്നും അധികം വൈകാതെ തങ്ങള്‍ സുഹൃത്തുക്കളാകുകയും നേരില്‍ കാണുകയും ചെയ്തുവെന്ന് മാലിക് പോലീസിനോട് പറഞ്ഞു. പിന്നീട് സ്വകാര്യ ക്ലിപ്പുകള്‍ ഉപയോഗിച്ച് യുവതി മാലികിനെ ബ്ലാക്ക് മെയില്‍ ചെയ്തു തുടങ്ങി.ബുധനാഴ്ച 5,000 രൂപ ആവശ്യപ്പെട്ടതായും മാലിക് പോലീസിനോട് പറഞ്ഞു. മറ്റൊരു സ്ത്രീയുമായുള്ള മാലിക്കിന്റെ വിവാഹം തടയാന്‍ സിമ്രാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)