ഇന്ത്യയിലെ ഏറ്റവും വിവാദ നായക•ാരില്‍ ഒരാളായ ബോളിവുഡ് താരം സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്ന് സഞ്ജയ്ദത്തിന്റെ ജീവചരിത്രം പറഞ്ഞ സിനിമയുടെ സംവിധായകന് രാജകുമാര്‍ ഹിരാനിയുടെ വെളിപ്പെടുത്തല്‍. സഞ്ജയ് ദത്തിനെ കുറിച്ചുള്ള സംവിധായകന്റെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സഞ്ജു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്. സഞ്ജു ആകുന്നതിനായി വന്‍ ശ്രമങ്ങളാണ് രണ്‍ബീര്‍ എടുത്തിരിക്കുന്നതെന്ന് സംവിധായകന് പറയുന്നു.സിനിമയില്‍ നായകനായ രണ്‍ബീര്‍ കപൂറിനെ മാധ്യമങ്ങള്‍ ആധുനിക കാലത്തെ കാസനോവ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് അടിമയായിരുന്ന സഞ്ജയ്ദത്തിന്റെ ഏഴയല്പക്കത്ത് എത്താന്‍ രണ്‍ബീറിന് കഴിയില്ല. സഞ്ജയ്ദത്തിന്റെ 308 മായി നോക്കുമ്പോള്‍ രണ്‍ബീറിന്റെ കാമുകികളുടെ എണ്ണം പത്തില്‍ താഴെയേ വരൂ.
തന്റെ കാലത്തെയും അതിന് ശേഷമുള്ളതും താന്‍ ഇന്‍ഡസ്ട്രിയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ നടിമാരും സൂപ്പര്താരങ്ങളായിരുന്നവര് വരെ സഞ്ജുവിന്റെ കാമുകിമാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പെണ്ണുങ്ങളെ വളയ്ക്കുന്നതിലും സഞ്ജുവിന് ഒരു കൈയൊതുക്കമുണ്ടെന്ന് ഹിരാനി പറയുന്നു.തന്റെ അമ്മയുടെ കല്ലറയാണെന്ന് പറഞ്ഞ് ഏതെങ്കിലും കല്ലറയ്ക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തിയ ശേഷം അവരുടെ സഹതാപം പിടിച്ചുപറ്റിയായിരുന്നു താരം പെണ്‍കുട്ടികളെ വളച്ചിരുന്നതെന്ന് സംവിധായകന് ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.