മോഡിയും അമിത്ഷായുമുണ്ട്; സല്‍മാന്‍ ഖാന്‍ ഭയപ്പെടേണ്ടെന്ന് കങ്കണ റണാവത്ത്

മുംബൈ- രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണെന്നും അതിനാല്‍ വധഭീഷണിയില്‍ ഭയപ്പെടേണ്ടതില്ലെന്നും ബോളിവുഡ് താരം സല്‍മാന്‍ ഖാനോട് നടി കങ്കണ റണാവത്ത്.
വധഭീഷണിയെ കുറിച്ചും സുരക്ഷ സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കുറിച്ചും സല്‍മാന്‍ ഖാന്‍  കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇതിനോടാണ് കങ്കണയുടെ പ്രതികരണം.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഏര്‍പ്പെടുത്തിയത്.
റോഡിലൂടെ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും പറ്റുന്നില്ല. എനിക്ക് സുരക്ഷ ഒരുക്കുമ്പോള്‍ മറ്റ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും അത് അസൗകര്യമുണ്ടാക്കുന്നു, ഗുരുതരമായ ഭീഷണിയുണ്ട്. അതിനാലാണ് സുരക്ഷ ശക്തമാക്കിയത്- ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ സുരക്ഷാ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News