ന്യൂദല്‍ഹി- ഗള്‍ഫ് പ്രവാസികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഐഎംഒ ഉള്‍പ്പടെ 14 മൊബൈല്‍ മെസേജിംഗ് ആപ്പുകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി.
പാകിസ്ഥാനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ജമ്മു കശ്മീരിലും മറ്റും ഭീകരവാദ സംഘങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 14 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത്. ഐഎംഒക്കു പുറമെ, ക്രിപ്പ് വൈസര്‍, എനിഗ്മ, സേഫെസ്‌വിസ്, മീഡിയാ ഫയര്‍, ബ്രയര്‍, ബിചാറ്റ്, നന്‍ഡ്‌ബോക്‌സ്, കൊനിയന്‍, സെക്കന്റ് ലൈന്‍, സാങി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് വിലക്ക്.
സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചല്ല ആ ആപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. 2000 ലെ ഐടി ആക്റ്റിലെ സെക്്ഷന്‍ 69എ അനുസരിച്ചാണ് നടപടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)