ഷെയ്ന്‍ നിഗമിനെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകള്‍ സിനിമയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ നടന്‍ മമ്മുട്ടിക്കിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഉമ്മ മരിച്ചത് കാരണം മമ്മൂട്ടി ഉംറയ്ക്ക് പോയത് നന്നായി. ഇല്ലെങ്കില്‍ അദ്ദേഹം ആരുടെയും തൊഴില്‍ നിഷേധിക്കരുത് എന്ന് പറഞ്ഞ് പൊതുസമ്മതാനാവാന്‍ ശ്രമം നടത്തിയേനെ. ഇവിടെ പല സംഭവങ്ങളിലും അദ്ദേഹം അങ്ങനെ കമന്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം അങ്ങനെ പലരെയും വഴി വിട്ട് ജീവിക്കാന്‍ അനുവദിച്ച ആളാണ്. എന്തായാലും അദ്ദേഹം ആ കമന്റ് പറയാന്‍ ഇവിടെ ഇല്ല,' ശാന്തിവിള ദിനേശ് പറഞ്ഞു.' ഷെയ്ന്‍ നിഗത്തിനെതിരെ സോഫിയ പോള്‍ ഉന്നയിച്ച പരാതി ന്യായമാണ്. എന്നാല്‍ ഷെയ്ന്‍ നിഗത്തിനെതിരെ മാത്രമേ സോഫിയ പരാതി പറഞ്ഞിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. ആന്റണി പെപ്പെയും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ എഴുതിക്കൊടുക്കണമായിരുന്നു. ഷെയ്‌നിനെ മാത്രം കൗണ്ടര്‍ ചെയ്തതില്‍ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും അവരവരെക്കാണ്ട് കഴിയുന്ന രീതിയില്‍ തലവേദന ഉണ്ടാക്കിയെന്നാണ് എനിക്ക് കിട്ടിയ റിപ്പോര്‍ട്ട്'. ഡേറ്റും തന്നിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റില്‍ ഉഴിച്ചിലും പിഴിച്ചിലിനും ആള്‍ക്കാരെ കൊണ്ടു വരുന്ന, എനിക്ക് ഈസ്റ്ററിന് വീട്ടില്‍ പോവാന്‍ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ ആളാണ് ആന്റണി പെപ്പെയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു
എഗ്രിമെന്റ് വെക്കുന്നത് തന്നെ കുരുക്കാനാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ആരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുന്നു, ആരുടെ പടത്തില്‍ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്തത് കൊണ്ട് എഗ്രിമെന്റ് വെച്ചാല്‍ കുരുങ്ങിപ്പോകുമെന്നും ശാന്തിവിള ദിനേശ് പരിഹസിച്ചു.