മുംബൈ- വധഭീഷണി നേരിടുന്ന, ഗുണ്ടാസംഘങ്ങളുടെ ടാർഗെറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട സൽമാൻ ഖാൻ ഒടുവിൽ തന്റെ അനുഭവവും അതിനെ എങ്ങിനെ നേരിടുന്നുവെന്നും വെളിപ്പെടുത്തി. വധഭീഷണിയുടെ പശ്ചാത്തലത്തിൽ താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ ടി.വിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് സൽമാൻ അനുഭവം പങ്കുവെച്ചത്, 'സുരക്ഷയാണ് സുരക്ഷിതത്വത്തേക്കാൾ നല്ലത്. നിലവിൽ സുരക്ഷയുണ്ട്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നതെല്ലാം ഞാൻ ചെയ്യുന്നു. 'കിസി കാ ഭായ് കിസി കി ജാൻ' എന്നൊരു ഡയലോഗുണ്ട്. 'അവർക്ക് 100 തവണ ഭാഗ്യമുണ്ടാകണം, എനിക്ക് ഒരിക്കൽ ഭാഗ്യമുണ്ടായാൽ മതി. അതിനാൽ, ഞാൻ വളരെ ശ്രദ്ധിക്കുന്നു. 'ഞാൻ എല്ലായിടത്തും പൂർണ്ണ സുരക്ഷയോടെയാണ് പോകുന്നത്. നിങ്ങൾ എന്ത് ചെയ്താലും സംഭവിക്കാൻ പോകുന്നതെന്നും തടയാനികില്ലെന്ന് എനിക്കറിയാം. ദൈവം അവിടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നേരത്തെ ഞാൻ സ്വതന്ത്രമായി കറങ്ങുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, ഇപ്പോൾ എനിക്ക് ചുറ്റും ധാരാളം ഷേരകളുണ്ട്, നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു, ഈ ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു-സൽമാൻ ഖാൻ പറഞ്ഞു.
സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി കോളുകളാണ് ഈയിടെ വരുന്നത്. ഏപ്രിൽ 10 ന് മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഭീഷണി കോൾ വന്നതായി മുംബൈ പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോൺ വിളിച്ചയാൾ താൻ ഒരു ഗോ രക്ഷകനാണെന്ന് പറഞ്ഞു. ഏപ്രിൽ 30ന് സൽമാൻ ഖാനെ ഇല്ലാതാക്കുമെന്നായിരുന്നു ഫോൺ വിളിച്ചയാളുടെ ഭീഷണി.
വിളിച്ചയാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയതായി മുംബൈ പോലീസ് കൂട്ടിച്ചേർത്തു. 'ഇപ്പോൾ, ആ ഫോൺ ഗൗരവമായി എടുക്കണമെന്ന് ഞങ്ങൾ കരുതുന്നില്ല. എന്നാൽ പ്രായപൂർത്തിയാകാത്തയാൾ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്,' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മാർച്ച് 26 ന് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെ സൽമാന് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തു. സിദ്ധു മൂസാ വാലയുടെ അതേ ഗതിയാണ് സൂപ്പർ താരത്തിനും നേരിടേണ്ടിവരുകയെന്ന് പ്രതി തന്റെ മെയിലിൽ ആരോപിച്ചു.
സൽമാൻ ഖാനെ വധിക്കുമെന്ന് ഇ-മെയിൽ സന്ദേശം അയച്ചതിന് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പോലീസും ലുനി പോലീസും സംയുക്ത ഓപ്പറേഷനിലാണ് ജോധ്പൂർ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാമിനെ പിടികൂടിയത്. ഭീഷണിയെ തുടർന്ന് മുംബൈ പോലീസ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. സൂപ്പർതാരത്തിന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സൂപ്പർതാരത്തിന് സുരക്ഷാ അകമ്പടി നൽകിയത്.