Sorry, you need to enable JavaScript to visit this website.

ഐശ്വര്യയെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ വിടണം; മറുപടിയുമായി അഭിഷേക് ബച്ചന്‍

മുംബൈ- ഐശ്വര്യ റായിയെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ വിടണമെന്ന ആരാധകരില്‍ ഒരാളുടെ കമന്റിന് മറുപടിയുമായി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍. അഭിനയിക്കാനായി ഐശ്വര്യയെ സ്വന്തം ഇഷ്ടത്തിനുവിടുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്ക് ഇതിനു മുമ്പും ജൂനിയര്‍ ബച്ചന്‍ വായടപ്പന്‍ മറുപടി നല്‍കിയിട്ടുണ്ട്.
ഐശ്വര്യ അഭിനയിച്ച പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 2 നെ അഭിനന്ദിച്ചുകൊണ്ട് അഭിഷേക് നല്‍കിയ ട്വീറ്റിനുള്ള കമന്റിലാണ് ആരാധകരില്‍ ഒരാള്‍ ഐശ്വര്യയെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ വിട്ട് നിങ്ങള്‍ ആരാധ്യയെ നോക്കണമെന്ന കമന്റ്. കൂടുതല്‍ കരാര്‍ ഒപ്പിടാന്‍ അനുവദിക്കണമെന്നായിരുന്നു ആരാകന്റെ ആവശ്യ.
ഒപ്പിടാന്‍ അനുവദിക്കുകയോ, എന്തു ചെയ്യാനും അവള്‍ക്ക് തന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു അഭിഷേകിന്റെ മറുപടി. പ്രത്യേകിച്ചും അവള്‍ക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങളില്‍ പ്രത്യേകിച്ചും അനുമതി വേണ്ട- അഭിഷേക് കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News