വടകര- യുവതിയുടെ സ്വകാര്യ വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തി വിവാഹം മുടക്കിയെന്ന പരാതിയില്‍ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പള്ളിക്കുന്ന് വിഘ്‌നേശ്വര ഹൗസില്‍ പ്രശാന്തി(44)നെയാണ് സി.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍.
യുവതിയുടെ സ്വകാര്യ വാട്‌സാപ്പ് വിവരങ്ങള്‍ പ്രതിശ്രുത വരന് പ്രശാന്ത് കൊറിയര്‍ വഴി അയച്ചു കൊടുത്തെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതായും പറയുന്നു. എടച്ചേരി എസ്.ഐ മാരായ വി.കെ കിരണ്‍,ആന്റണി ഡിക്രൂസ്,സി.പി.ഒമാരായ സിജേഷ്, പ്രവീണ്‍,അജേഷ്, ജയപാലന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)