തിരൂര്‍-ആയുര്‍വേദ ചികിത്സക്കെത്തി ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35), അതിക്രമത്തിന് ഒത്താശയേകിയ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയില്‍ വെച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ ജീവനക്കാരനായ കുമാരന്‍ തയാറായില്ല. തുടര്‍ന്ന് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ സിഐ എം.ജെ ജിജോ, എസ്‌ഐ പ്രദീപ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, സീനിയര്‍ സിപിഒ രാജേഷ്, സിപിഒമാരായ ഉദയന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.