Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ മുസ്ലിം സംവരണം ബി.ജെ.പി അനുവദിക്കില്ല-അമിത് ഷാ

ബംഗളൂരു-കര്‍ണാടകയില്‍ മുസ്ലിം സംവരണം തിരികെ കൊണ്ടുവരാന്‍ ബി.ജെ.പി അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ നവല്‍ഗുണ്ടിലെ പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ ഒ.ബി.സി സംവരണ പട്ടികയില്‍നിന്ന് മുസ്ലിംകളെ ഒഴിവാക്കിയ നടപടി സുപ്രീം കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കയാണ്. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധവും മതേതരവിരുദ്ധവുമാണെന്നാണ് ബി.ജെ.പിയുടെ വാദം. മുസ്ലിംകളില്‍നിന്ന് എടുത്തുമാറ്റിയ നാലു ശതമാനം സംവരണം ഹിന്ദുക്കളിലെ രണ്ടു സമുദായങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News