ഇസ്ലാമാബാദ് - മലദ്വാരമില്ല, രണ്ട് ലിംഗവുമായി കുഞ്ഞിന്റെ ജനനം. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് സംഭവം.
ഈ കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡിഫാലിയ എന്ന അപൂർവ്വ രോഗാവസ്ഥയാണ് ഈ കുട്ടിക്കുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ശാരീരിക അവസ്ഥ കുഞ്ഞിനുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞ് രണ്ട് ലിംഗവും ഉപയോഗിച്ച് മാത്രമൊഴിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിക്ക് പ്രത്യേക ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ മലദ്വാരം ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് ലിംഗങ്ങളും മൂത്രാശയവുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ടാണ് മൂത്രമൊഴിക്കാനാവുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
ആറ് ലക്ഷം കുട്ടികൾ ജനിക്കുമ്പോൾ ഒരാൾ മാത്രമാണ് ഇങ്ങനെ ഒരു രോഗാവസ്ഥയുണ്ടാകുകയെന്നും പറയുന്നു. കുഞ്ഞിന്റെ കുടുംബത്തിലെ മറ്റാർക്കും ഇത്തരത്തിലുള്ള ശാരീരികാവസ്ഥ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ആരോഗ്യലോകത്ത് ഇതുവരെ ഇത്തരം 100 കേസുകൾ റിപ്പോർട്ട് ചെയ്തതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. 1609-ലാണ് ആദ്യ കേസ് രേഖപ്പെടുത്തിയത്. പ്രസ്തുത കുഞ്ഞിന്റെ ലിംഗം മറ്റൊന്നിനേക്കാൾ ഒരു സെന്റീമീറ്റർ നീളം കൂടിയതായിരുന്നു.