Sorry, you need to enable JavaScript to visit this website.

പുരുഷന്മാരുടെ വിവാഹത്തില്‍ ആരാകും ഭാര്യ; സംശയം ഉന്നയിച്ച് തുഷാര്‍ മേത്ത

ന്യൂദല്‍ഹി- പുരുഷന്മാരുടെ സ്വവര്‍ഗ വിവാഹത്തില്‍ ആരെയാണ് ഭാര്യയെന്ന് വിളിക്കുകയെന്ന സംശയം ഉന്നയിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷ ആവശ്യപ്പെടുന്ന ഹരജികളില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ തുഷാര്‍ത്ത സംശയം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്തിലുള്ള ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.
സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ഭാര്യയും ഭര്‍ത്താവും എന്നത് ഇണകള്‍ എന്നാക്കി മാറ്റണമെന്ന ഹരജിക്കാരുടെ ആവശ്യത്തെയാണ് സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തത്.
പുരുഷനും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ആരായിരിക്കും ഭാര്യയെന്നും പങ്കാളി മരിച്ചാല്‍ ആരെയാണ് വിധവയെന്ന് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സ്വവര്‍ഗ ദമ്പതിമാര്‍ക്ക് സാമൂഹിക അവകാശങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ് സുപ്രീംകോടതി. ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനി ആയി പങ്കാളിയെ നിര്‍ദേശിക്കുന്നതിനും വഴിയൊരുക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതിയും സ്വീകരിച്ചിരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ ലഭിക്കാത്തത് തങ്ങളുടെ മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരുടെ വാദം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News