ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമായി മാറി രണ്ടാമത് യുകെ ഇന്ത്യ അവാര്‍ഡ് ദാനചടങ്ങ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ ഐക്കണ്‍ പുരസ്‌കാരം ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി കുന്ദ്രയ്ക്ക് ലഭിച്ചു. കല, സാംസ്‌കാരിക, രാഷ്ട്രീയ, വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനൂറോളം പ്രതിഭകളാണ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്. ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് ഇത്തവണ യുകെഇന്ത്യ അവാര്‍ഡ് അവതാരകനായി എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധം ദൃഢമാക്കാനും അതിനായി പ്രയ്തിച്ചവരെ ആദരിക്കുന്നതിനും വേണ്ടിയാണ് യുകെ ഇന്ത്യ അവാര്‍ഡുകള്‍ സംഘടിപ്പിച്ചതെന്ന് പ്രമുഖ വ്യവസായിയും യുകെ ഇന്ത്യ വീക്ക് സ്ഥാപകനുമായ മനോജ് ലാദ് വെ പറഞ്ഞു.