Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍നിന്ന് 246 ഇന്ത്യക്കാര്‍ മുംബൈയിലെത്തി, രണ്ട് പേര്‍ വീല്‍ ചെയറില്‍

മുംബൈ- ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിച്ച 246 ഇന്ത്യക്കാരുടെ സംഘം ജിദ്ദയില്‍നിന്ന് മുംബൈയിലെത്തി. വ്യോമസനേയുടെ ഐ.എ.എഫ് സി-17 വിമാനത്തിലെത്തിയവരില്‍ രണ്ടു പേര്‍ വീല്‍ ചെയറിലായിരുന്നു. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള കാവേരി ദൗത്യത്തില്‍ നാവിക സേനയും സജീവമായി.
കടല്‍കൊള്ളക്കാരെ നിരീക്ഷിക്കുന്ന നാവിക സേനയുടെ കപ്പല്‍ പോര്‍ട്ട് സുഡാനിലെത്തി 297 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. ഏപ്രില്‍ 26-ന് ഐ.എന്‍.എസ് സുമേധ കപ്പലില്‍ 278 ഇന്ത്യക്കാരെ ജിദ്ദ തുറമുഖത്ത് എത്തിച്ചിരുന്നു. 246 ഇന്ത്യക്കാരുമായി ഓപ്പറേഷന്‍ കാവേരി വിമാനം മുംബൈയില്‍ എത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News