റിയാദ്- സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
നജ്‌റാന്‍, ജിസാന്‍, അല്‍ ബാഹ, മക്ക, ഹായില്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
ചില സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.