ഹൈദരാബാദ്- മരുന്നുകളെ കുറിച്ചും വൈദ്യശാസ്ത്രത്തെ കുറിച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ.ശ്രീനിവാസ റാവുവിനെ തെലങ്കാനയിലെ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ചീഫ് സെക്രട്ടറിക്ക് നിവേദനം.
ഫോറം ഫോര്‍ ഗുഡ് ഗവേണന്‍സാണ് ഡോ. ശ്രീനിവാസ റാവുവിനെതിരെ തെലങ്കാന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
ആധുനിക വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസമില്ലായ്മയും അശാസ്ത്രീയ കാഴ്ചപ്പാടുകളും സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ ഡയറക്ടര്‍ ഇതിനു മുമ്പ് നടത്തിയിരുന്നുവെന്ന് എഫ്.എഫ്.ജി. ജി സെക്രട്ടറി പത്മനാഭ റെഡ്ഡി നല്‍കിയ കത്തില്‍ പറയുന്നു.
കുട്ടിക്കാലത്ത് തനിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ഒരു പള്ളിയില്‍ കൊണ്ടുപോയി ചരട് കെട്ടിയതിനെ തുടര്‍ന്നാണ് ഭേദമായതെന്ന് ഡോ.റാവു പറഞ്ഞതായി കത്തില്‍ പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ദൈവത്തിന് മാത്രമേ ഇനി സഹായിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് പള്ളിയിലേക്ക് കൊണ്ടുപോയത്.
യേശുവിന്റെ കൃപ കാരണമാണ് കോവിഡ് ഭേദമായതെന്നും സര്‍ക്കാരിന്റെ കൂട്ട വാക്‌സിനേഷന്‍ പരിപാടി കൊണ്ടല്ലെന്നും റാവു പറഞ്ഞതായി കത്തില്‍ പറയുന്നു. റാവുവിന്റെ പരാമര്‍ശം തെലങ്കാന സര്‍ക്കാര്‍ ഏറ്റെടുത്ത ബൃഹത്തായ വാക്‌സിനേഷന്‍ പരിപാടിയെ അപമാനിക്കുന്നതാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ബദ്രാചലം മേഖലയില്‍ നക്‌സലൈറ്റുകളുടെ സ്വാധീനത്തിലാണ് താന്‍ വളര്‍ന്നതെന്ന ഹെല്‍ത്ത് ഡയറക്ടറുടെ ഫെബ്രുവരി 12 മുതലുള്ള പ്രസ്താവനകളും ഫോറം ഫോര്‍ ഗുഡ് ഗവേണന്‍സ് അനുസ്മരിച്ചു. താന്‍ സ്‌റ്റെതസ്‌കോപ്പ് അബദ്ധത്തില്‍ പിടിച്ചതാണെന്നും റാവു പറഞ്ഞിരുന്നു. തോക്ക് കൈവശം വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു- എഫ്എഫ്ജിജി സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 17 ന്, ഇഫ്താര്‍ വിരുന്നിലാണ് ഉറുക്കിന്റേയും ചരടിന്റേയും
ദൈവിക ശക്തി കൊണ്ടാണ് താന്‍ ഇപ്പോള്‍ ഹെല്‍ത്ത് ഡയറക്ടര്‍ പദവിയിലിരിക്കുന്നതെന്നാണ് ഡോ. റാവു പറഞ്ഞത്. മോഡേണ്‍ മെഡിസിനില്‍ വിശ്വാസമില്ലെങ്കില്‍ അദ്ദേഹം ഹെല്‍ത്ത് ഡയറക്ടര്‍ സ്ഥാനം വഹിക്കാന്‍ യോഗ്യനല്ലെന്ന് പത്മനാഭ റെഡ്ഡിയുടെ കത്തില്‍ പറയുന്നു. റാവുവിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും പകരം യോഗ്യനായ ഒരാളെ നിയമിക്കണമെന്നും എഫ്എഫ്ജിജി ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)