കാമുകന്‍ മുറിയിലടച്ച് തിളച്ച എണ്ണ ഒഴിച്ചു; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

അമരാവതി-കാമുകന്‍ തിളച്ച എണ്ണ ഒഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് ഗുരതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (ജെഎന്‍ടിയു) വിദ്യാര്‍ഥിനിക്കാണ് പരിക്ക്. ഏലൂര്‍ ജില്ലയിലെ വീട്ടില്‍ മുറിയില്‍ അടച്ച ശേഷം പെണ്‍കുട്ടിയുടെ കൈകളിലും കാലുകളിലും തിളച്ച എണ്ണ ഒഴിച്ചുവെന്നാണ് പരാതി.
ഞായറാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
വിദ്യാര്‍ഥിനിയെ ഏലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.  ഏലൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്കാണ് പൊള്ളലേറ്റത്. ദുഗ്ഗിരാല സ്വദേശിയായ അനുദീപാണ് പ്രതി. വിവാഹം ചെയ്യാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അഞ്ച് ദിവസം മുമ്പ് അനുദീപ് പെണ്‍കുട്ടിയെ ദുഗ്ഗിരാലയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. മുറിയില്‍ അടച്ച ശേഷം  പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തയതായും പരാതിയില്‍ പറയുന്നു.അര്‍ദ്ധരാത്രിക്ക് ശേഷം തൂങ്ങിമരിക്കാന്‍ ഒരുങ്ങിയതായും വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞു.രക്ഷപ്പെട്ട് വീട്ടിലെത്തി മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതി പരാതി നല്‍കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് ഒളിവില്‍ പോയ അനുദീപിനായി തിരച്ചില്‍ ആരംഭിച്ചു. പ്രതി കഞ്ചാവിനും ലഹരിവസ്തുക്കള്‍ക്കും അടിമയാണെന്നും പ്രണയത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ടെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News