ബംഗളൂരു- കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇസ്മായില്‍ ഷാഫി ബെള്ളാരെയെ സ്ഥാനാര്‍ഥിയാക്കി എസ്.ഡി.പി.ഐ. ശാഫിക്കുപുറമെ, റിയാസ് ഫരങ്കിപ്പേട്ടാണ് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡ ജില്ലയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍.
മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ കുമാര്‍ വധം വിഷയമാക്കിയാണ് ബി.ജെ.പി പ്രചാരണം.
കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയിലാണ് പ്രവീണ്‍ കുമാര്‍ നെട്ടാരു (32) വിനെ ബൈക്കിലെത്തിയ അക്രമികള്‍ വെട്ടിക്കൊന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 19 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. നാലോ അഞ്ചോ സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രതീക്ഷി. മംഗളൂരുവിലെ ഉള്ളാള്‍ മണ്ഡലത്തില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദറിന് എസ്.ഡി.പി.ഐയില്‍നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)