ദിനാജ്പുര്‍-പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂരില്‍ പതിനേഴുകാരയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ഒരു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തിലാണ് കണ്ടെത്തിയത്. കൊലപ്പെടുത്തുന്നതിനു മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വീട്ടുകാര്‍ പറയുന്നു.
കലിയാഗഞ്ചില്‍ നടന്ന ബലാത്സംഗത്തിലും കൊലയിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ പോലീസും പ്രദേശവാസികളും ഏറ്റുമുട്ടിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് രണ്ടാം ദിവസവും പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. സമാധാനം പുനസ്ഥാപിക്കാന്‍ പ്രദേശിത്ത് ദ്രുതകമര്‍ സേനയെ വിന്യസിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് സുകന്ത് മജൂംദാര്‍ എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്തു. സംസ്ഥാന പോലീസ് നേരാംവണ്ണമല്ല കേസ് അന്വേഷിക്കുന്നതെന്നും തെളിവുകള്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)