Sorry, you need to enable JavaScript to visit this website.

ആലപിച്ചത് ഇഖ്ബാല്‍ കവിത, നമസ്‌കാരമെന്ന് സംഘ്പരിവാര്‍; സ്‌കൂളില്‍ വിവാദം

ഹത്രാസ്- ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ സംസ്‌കാരിക പരിപാടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളില്‍ വിവാദം. ആരോപണങ്ങള്‍ ജില്ലാ അധികൃതങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും
സംഭവം വിവാദമായതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ നമസ്‌കാരം അനുവദിച്ചെന്ന് ആരോപിച്ച് വെള്ളിയാഴ്ച സ്‌കൂളിന് പുറത്ത് ഒരു സംഘം ആളുകള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയിരുന്നു.  സ്‌കൂള്‍ വളപ്പില്‍ നമസ്‌കാരം നടത്തിയെന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ്  അര്‍ച്ചന വര്‍മ പറഞ്ഞു.
സ്‌കൂള്‍ പരിസരത്ത് നമസ്‌കരിച്ചിട്ടില്ലെന്നും അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഉറുദു കവിതയായ 'ലാബ് പേ ആത്തി ഹേ ദുവാ ബങ്കേ'യുടെ അവതരണമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിവിധ മതങ്ങളിലെ അനുയായികളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്ന സര്‍വ മത പരിപാടിയാണ് സ്‌കൂളില്‍ നടന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  
സത്യാവസ്ഥ എല്ലാവര്‍ക്കും കാണുന്നതിനായി പരിപാടിയുടെ വീഡിയോ പ്രചരിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
സ്‌കൂളില്‍ അനിശ്ചിത കാല സമരം ആരഭിക്കുമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകന്‍
 വ്യാസ് ദിയോകി നന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News