ന്യൂദല്‍ഹി- മുസ്ലിം യുവാവ് ഹിന്ദു യുവതിയുടെ നെറ്റിയില്‍നിന്ന് പൊട്ട് മാറ്റി തല മറയ്ക്കുന്ന വീഡിയോ വര്‍ഗീയ വിദ്വേഷം വളര്‍ത്താനായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സാരി ധരിച്ച യുവതിയും തൊപ്പിയിട്ട യുവാവും അഭിനയിച്ചിരിക്കുന്ന വീഡിയോയുടെ മറവില്‍ തെറ്റിദ്ധാരണകളും വിദ്വേഷവും പടര്‍ത്തുകയാണെന്ന് വിവിധ വസ്തുതാന്വേഷണ വെബ്‌സൈറ്റുകള്‍ പുറത്തുകൊണ്ടുവന്നു.
പെരുന്നാള്‍ ആശംസയുടെ പേരില്‍ ലൗ ജിഹാദ് പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുവെന്നാണ് സംഘ് പരിവാറുമായി ബന്ധമുള്ളവര്‍ ആരോപിക്കുന്നത്. ദൃശ്യത്തിലെ ഹിന്ദു യുവതിക്കു പകരം മുസ്ലിം യുവതിയും പൊട്ടിനു പകരം ഹിജാബും ആയിരുന്നെങ്കില്‍ എത്രമാത്രം പ്രതിഷേധം കാണേണ്ടിവരുമായിരുന്നുവെന്നും വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ചോദിക്കുന്നു.
വീഡിയോയില്‍ കാണുന്ന യുവതി സുമി റഷീക് എന്ന മുസ്ലിം നടിയാണ്. വിവിധ മതങ്ങളുടെ ആഘോഷ വേളകളില്‍ ഇവര്‍ ഇത്തരം വീഡിയോകള്‍ പുറത്തിറക്കാറുണ്ട്. ജൂണ്‍ബെറി സ്റ്റുഡിയോയിലെ വിഷ്ണു കെ വിജയനാണ് വീഡിയോയിലെ മുസ്ലിം യുവാവ്.
നടി സുമി റഷീദ് ഹിന്ദു ദേവതകളെ ആരാധിക്കുന്ന ഫോട്ടോ ഷൂട്ടുകളും ഇതിനു മുമ്പ് ശ്രദ്ധ നേടിയിരുന്നു. അവര്‍ സനാതന ധര്‍മം പിന്തുടരുന്നവരാണെന്ന് പറയാറുണ്ടെങ്കിലും ഫോട്ടോ ഷൂട്ടുകളൊന്നും ഇതുവരെ വിവാദമായിരുന്നില്ല.
ഹിന്ദു യുവാവായും മുസ്ലിം യുവതിയായും അഭിനയിക്കുന്ന പരസ്യമാണെങ്കില്‍ പോലും ദുഷ്ടലക്ഷ്യത്തോടെയാണ് സാമുദായിക നിറം നല്‍കി പ്രചരിപ്പിക്കുന്നത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ സഹായകമാകുന്ന ഇത്തരം വീഡിയോകള്‍ പുറത്തിറക്കരുതെന്ന് പരസ്യക്കാരോട് സാമൂഹിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഉപയോക്തക്കളും ആവശ്യപ്പെടുന്നു.
Why Women always have to change their attire and choice to show their love for Men?
—(@Theintrepid_) April 22, 2023
As A Feminist, I find it Offensive pic.twitter.com/FRwEzSfTlA