ഹൈദരാബാദ്- സോഷ്യല്‍ മീഡിയയിലെ മുസ്ലിം നേതാക്കളുടേയും ബുദ്ധിജീവികളുടേയും അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആഹ്വാനം ചെയ്ത ടി.രാജാ സിംഗ് എം.എല്‍.എ. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത രാജാ സിംഗ് എം.എല്‍.എയുടെ യുട്യൂബ് ചാനല്‍ പൂട്ടിയതിനു പിന്നാലെയാണ് പ്രതികാരമായി മുസ്ലിംകളുടെ അക്കൗണ്ടുകള്‍ പൂട്ടിക്കാനുളള ആഹ്വാനം.
ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലെ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്ന് രാജാ സിംഗ് വീഡോയ സന്ദേശത്തില്‍ പറഞ്ഞു. അവര്‍ (മുസ്ലിംകള്‍) ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മളും അത് ചെയ്യണം. മുസ്ലിം നേതാക്കളുടേയും ബുദ്ധിജീവികളുടേയും അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ നിങ്ങള്‍ എല്ലാവരും കാമ്പയിന്‍ ആരംഭിക്കണം-അദ്ദേഹം അഭ്യര്‍ഥിച്ചു.
ഒരാഴ്ച മുമ്പാണ് രാജാസിംഗിന്റെ വെരിഫൈഡ് യുട്യൂബ് ചാനലായ ശ്രീരാം ചാനല്‍ തെലങ്കന സസ്‌പെന്‍ഡ് ചെയ്തത്. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അഞ്ചര ലക്ഷം വരിക്കാരുണ്ടായിരുന്ന ചാനലില്‍ നിരോധിക്കുന്നതുവരെ ആയിരത്തോളം വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)