കോട്ടക്കല്‍- പണ്ട് കാലത്തെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരയ്ക്കാര്‍. സുഹൃത്തുക്കളായ സ്ത്രീകള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ നേരിട്ട വിവേചനത്തെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പടെയുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിട്ടുണ്ട്. ആണുങ്ങള് കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രമേ പൊറോട്ട സ്ത്രീകള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുള്ളുവെന്ന് അനാര്‍ക്കലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറയുന്നത്. 'പൊറോട്ടയൊക്കെ കുറേ കാലത്തിന് ശേഷം വന്നതല്ലേ, എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട കഴിക്കുന്നത്. അന്ന് പൊറോട്ടയും ചോറുമുണ്ടാകും. ഇതില്‍ പൊറോട്ട ആണുങ്ങള്‍ക്ക് ആദ്യം കൊടുക്കും. അത് ബാക്കിയുണ്ടെങ്കില്‍ മാത്രമാണ് പെണ്ണുങ്ങള് കഴിക്കാറുള്ളൂവെന്ന് താരം പറഞ്ഞു. ഇതൊക്കെ എന്റെ സുഹൃത്തുക്കള്‍ പറയുന്നതാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്റെ കുടുംബത്തില്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. അത് വളരെ മോശമാണ്. അതില്‍ എനിക്ക് വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് അപേക്ഷികമായി വളരെ ഫോര്വേര്ഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിന് കിട്ടിയതെന്ന് അനാര്‍ക്കലി പറയുന്നു.