ബെംഗളൂരു- അടുത്ത മാസം പത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പണവും സ്വര്‍ണവും മദ്യവുമടക്കം ഇതിനകം പിടിച്ചെടുത്തവയുടെ മൂല്യം 200 കോടി കവിഞ്ഞു. പത്ത് ലക്ഷം ലിറ്ററിലധികമാണ് സംസ്ഥാനത്ത് പിടികൂടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മാര്‍ച്ച് 29 ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കോടിക്കണക്കിനും രൂപയും മദ്യവും പിടിച്ചെടുത്തത്.
77 കോടി രൂപ, 43 കോടി രൂപയുടെ മദ്യം, 50 കോടി രൂപയുടെ സ്വര്‍ണവും വെള്ളിയും, 20 കോടി രൂപയുടെ സൗജന്യ സാധനങ്ങള്‍, 15 കോടിയുടെ മയക്കുമരുന്ന് എന്നിവയടക്കം 204 കോടി രൂപ വരുമെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.
പണവും മദ്യവും മറ്റും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 1,629 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് ഒമ്പത് മുതല്‍ 27 വരെ സംസ്ഥാനത്ത് ഏകദേശം 58 കോടി രൂപ പിടിച്ചെടുത്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)