പാരീസ്- ബ്രസീല്‍ സൂപ്പര്‍ താരവും പി.എസ്.ജി കളിക്കാരനുമായ നെയ്മാറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും പുതിയ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇരുവരും തങ്ങളുടെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിന്നെ കുറിച്ചാണ് ഇനി സ്വപ്‌നങ്ങളെന്നും വരവേല്‍ക്കാന്‍ ഒുങ്ങിയെന്നും തങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാകുമെന്നും ഇരുവരും കുറിച്ചു. സഹോദരനും അമ്മാവന്മാരുമൊക്കെ അടങ്ങുന്ന കടുംബം സ്‌നേഹത്തോടെ കാത്തിരിക്കയാണെന്നും നെയ്മാറും ബ്രൂണയും കുറിച്ചു.
പത്തൊമ്പതാം വയസ്സില്‍ പിതാവായ വ്യക്തിയാണ് നെയ്മാര്‍. അദ്ദേഹത്തിന്റെ മകന്‍ ഡേവിഡ് ലൂക്ക ഡി സില്‍വയുടെ അമ്മയെ കുറിച്ചുളള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടിരുന്നില്ല. പിന്നീട് നെയ്മറിന്റെ മുന്‍ കാമുകി കരോളിന നോഗിര ഡാന്റാസാണ് നെയ്മറുമൊത്തുളള ബന്ധത്തെകുറിച്ച് വെളിപ്പെടുത്തിയത്. ഇതോടെ നെയ്മാറിന്റെ പ്രണയലോകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.