ജയറാമും പാര്‍വതിയും ശബരിമലയില്‍

പെരുമ്പാവൂര്‍-നടന്‍ ജയറാമും പാര്‍വതിയും ശബരിമലയില്‍. ആദ്യമായാണ് ഇരുവരും ഒന്നിച്ച് ദര്‍ശനം നടത്തുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് മാലയിട്ട് അയ്യപ്പനെ കാണാനായി എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇടയ്ക്കിടെ ശബരിമലയില്‍ ജയറാം എത്താറുണ്ട്. ആദ്യമായിട്ടാണ് ഭാര്യയും കൂട്ടി നടന്‍ എത്തുന്നത്. പാര്‍വതിക്ക് 53 വയസ്സായി പ്രായം.സന്നിധാനത്ത് കൂപ്പുകൈയുമായി പാര്‍വതിയുടെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം 'സ്വാമി ശരണം 'എന്നാണ് ജയറാം എഴുതിയത്.1992ലെ വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും നടി വിട്ടു നില്‍ക്കുകയാണ്.മക്കളായ കാളിദാസ്, മാളവിക എന്നിവരുടെ പഠന കാര്യങ്ങള്‍ എല്ലാം നോക്കി വീട്ടമ്മയായി കഴിയുകയായിരുന്നു നടി

Latest News