Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ ആരാധകര്‍ക്ക് 'മലൈക്കോട്ടൈ വാലിബന്‍ ലൈഫ് ടൈം സമ്മാനം' സ്വന്തമാക്കാന്‍ അവസരമൊരുക്കി അണിയറ പ്രവര്‍ത്തകര്‍    

കൊച്ചി- ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെന്‍ഡിങ് ആയതിനു പിന്നാലെ ആരാധകര്‍ക്ക് സ്‌പെഷ്യല്‍ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബിഗ് ബ്ജറ്റഡ് ചിത്രമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റല്‍ പോസ്റ്ററുകള്‍ ആണ് ലേലത്തിലൂടെ ഫാന്‍സിനു സ്വന്തമാക്കാന്‍ സാധിക്കുന്നത്. 

പോളിഗോണ്‍ ബ്ലോക്ക് ചെയിന്‍ വഴി വെരിഫൈ ചെയ്ത 25 മെറ്റല്‍ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷന്‍ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗെയിം ചേഞ്ചിങ് ഇനിഷേറ്റിവ് നടപ്പിലാക്കുന്നത്. rootfor.xyz എന്ന ലിങ്കില്‍ നിന്നും പ്രേക്ഷകര്‍ക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യല്‍ ബിഡിങ്ങില്‍ പങ്കാളികളാകാം.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂള്‍ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വലിബന്റെ അണിയറ പ്രവര്‍ത്തകര്‍.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി. എസ് റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി. എസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News