ന്യൂദല്‍ഹി- മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ 56 ചോദ്യങ്ങള്‍ ചോദിച്ചുവെന്നും അതിനെല്ലാം മറുപടി നല്‍കിയെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയവുമായി ബന്ധപ്പെട്ട കേസ് പൂര്‍ണമായും തെറ്റാണെന്നും എ.എ.പി എന്തെങ്കിലും തെറ്റ് ചെയ്തുവെന്നതിന് അവരുടെ കൈയില്‍ ഒരു തെളിവുമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. വൃത്തികെട്ട രഷ്ട്രീയക്കളിയുടെ ഭാഗമാണ് ഈ കേസ്. എ.എ.പി തീര്‍ത്തും സത്യസന്ധമായ പാര്‍ട്ടിയാണ്. ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല-ദല്‍ഹി മുഖ്യമന്ത്രി വാര്‍ത്ത ലേഖകരോട് പറഞ്ഞു.
രണ്ടാം റൗണ്ട് ചോദ്യം ചെയ്യലിന് സി.ബി.ഐ തീയതി നല്‍കിയിട്ടൊന്നുമില്ല. വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും അവരുടെ ആതിഥ്യമര്യാദക്ക് നന്ദി പറയുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
#WATCH | CBI questioning conducted for 9.5 hours. Entire alleged liquor scam is fake, AAP is 'kattar imaandaar party'. They want to finish AAP but the country's people are with us...: Delhi CM Arvind Kejriwal speaks after nine hours of CBI questioning in excise policy case pic.twitter.com/ODnCGKv7R3
— ANI (@ANI) April 16, 2023