Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ സുന്ദരി നന്ദിനി ഗുപ്ത മിസ് ഇന്ത്യ, ഇനി ദുബായില്‍ കാണാം

ഇംഫാല്‍- ഈ വര്‍ഷത്തെ മിസ് ഇന്ത്യയായി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ദല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ജ ഫസ്റ്റ് റണ്ണറപ്പും മണിപ്പൂര്‍ സ്വദേശിനി തൗനോജം സ്‌ട്രേല ലുവാങ് സെക്കന്‍ഡ് റണ്ണറപ്പുമായി.
മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട നന്ദിനി ഗുപ്ത മിസ് വേള്‍ഡിന്റെ എഴുപത്തിയൊന്നാം എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎഇയിലാണ് മത്സരം നടക്കുക. രാജസ്ഥാനിലെ കോട്ട സ്വദേശിയും 19 കാരിയുമായ നന്ദിനി ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയാണ്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രചോദനം ചെലുത്തിയയത് രത്തന്‍ ടാറ്റയാണെന്നാണ് നന്ദിനി വ്യക്തമാക്കിയത്.  ബ്യൂട്ടി ലോകത്തെ പ്രചോദനം പ്രിയങ്ക ചോപ്രയാണെന്നും നന്ദിനി പറഞ്ഞു.
മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലമ്പാക്കിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഫെമിന മിസ് ഇന്ത്യ മത്സരം.  അരങ്ങേറിയത്. മനീഷ് പോള്‍, ഭൂമി പെഡ്‌നേക്കര്‍ എന്നിവരായിരുന്നു ഷോയുടെ അവതാരകര്‍. ചടങ്ങില്‍ അനന്യ പാണ്ഡെ, കാര്‍ത്തിക് ആര്യന്‍ എന്നിവരുടെ നൃത്ത പ്രകടനങ്ങളും ഉണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News