പട്‌ന- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യമെന്ന ഏകലക്ഷ്യമാണ് തന്റെ മുന്നിലുള്ളതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുമാത്രമാണ് ലക്ഷ്യം. അല്‍പം കൂടി കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നല്ല വിവരങ്ങള്‍ ലഭിക്കും- പട്‌ന എയര്‍പോര്‍ട്ടില്‍ നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് ദല്‍ഹിയില്‍ പോയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കണ്ടു. ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി. പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓരോ നേതാവും പ്രവര്‍ത്തിക്കും. അവര്‍ ഇതുസംബന്ധിച്ച പ്രസ്താവനകള്‍ നല്‍കിയിട്ടുണ്ട്-നിതീഷ് കുമാര്‍ പറഞ്ഞു. ഭാവിപരിപാടികള്‍ എന്താണെന്ന ചോദ്യത്തിന് അല്‍പം കൂടി കാത്തിരിക്കൂ എന്നായിരുന്നു മറുപടി.
ബി.ജെ.പിയുടെ വിമര്‍ശനം കാര്യമാക്കാറില്ലെന്നും അവര്‍ പലതും പറയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)