മുംബൈ- ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ റോക്കി ഭായിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കാസി കാ ഭായി കാസി കാ ജാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനെത്തിയപ്പോഴാണ് പോലീസില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് പറയുകയായിരുന്നു.
മുംബൈയില്‍നിന്ന് 40 കി.മീ അകെല ഷാപൂരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഭീഷണിക്ക് ഗൗരവ സ്വഭാവമില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)