ഹൈദരാബാദ്- അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിലുടനീളം വലിയ സ്വീകാര്യത നേടിയ ആദ്യഭാഗത്തില്‍ പ്രധാന താരങ്ങളായ അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയ വൈദഗ്ധ്യത്തിന് ഏറെ പ്രശംസിക്കപ്പെട്ടു.
അല്ലു അര്‍ജുന്റെ 41ാം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പ 2 നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സാരി ധരിച്ച് നീലയും ചുവപ്പും നിറങ്ങളില്‍ ചായം പൂശിയ മുഖവുമായാണ് താരം. പുഷ്പ 2 ഭരണം ആരംഭിക്കുന്നുവെന്നാണ് അടിക്കുറിപ്പ്. വളകളും ആഭരണങ്ങളും മുക്കുത്തിയും ധരിച്ചിട്ടുമുണ്ട്.
അതിനിടിയല്‍ പുഷ്പയിലെ അഭിനേതാക്കള്‍ എത്ര പ്രതിഫലം വാങ്ങുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അല്ലു അര്‍ജുന്റെ പ്രതിഫലമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. പുഷ്പ: ദ റൈസിന്റെ വിജയത്തിന് പിന്നാലെ താരം പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുഷ്പ: ദി റൂള്‍ എന്ന ചിത്രത്തിന് ആദ്യ ഭാഗത്തിന് ഈടാക്കിയതിന്റെ ഇരട്ടിയാണ് താരം ഈടാക്കുന്നതെന്ന് പറയുന്നു.
അല്ലു അര്‍ജുന്‍ ആദ്യം പ്രതിഫലമായി 150 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ 125 കോടി രൂപയ്ക്കാണ് ധാരണയായത്. പുഷ്പ: ദ റൈസ് ചിത്രത്തിന് 45 കോടി രൂപയാണ് താരം ഈടാക്കിയിരുന്നത്.
ആന്ധ്രയിലും തെലങ്കാനയിലും പുഷ്പ: ദി റൈസ് അത്ര വലിയ വിജയമായിരുന്നില്ലെങ്കിലും, അഖിലേന്ത്യാടിസ്ഥാനത്തില്‍ വന്‍ വിജയമായിരുന്നു. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹവും പുഷ്പ 2 പ്രതിഫലം ഗണ്യമായി കൂട്ടിയതായാണ് റിപ്പോര്‍ട്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)