Sorry, you need to enable JavaScript to visit this website.

താരങ്ങള്‍ പ്രാര്‍ഥിച്ചാലും വിവാദം; ട്രോളന്മാര്‍ വെറുതെ വിടുന്നില്ല

മുംബൈ- വിവിധ മതക്കാരായ സെലിബ്രിറ്റികളെ ആരാധനലായങ്ങളിലും വെറുതെ വിടാതെ നെറ്റിസണ്‍സും ട്രോളന്മാരും. ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളെ ട്രോളി സായൂജ്യമടയുകയാണ് അവര്‍. താരങ്ങളെ അവരുടെ സിനിമകളുമായും അവസരങ്ങളുമായും ബന്ധപ്പെടുത്തിയും വിശ്വാസത്തെ ചോദ്യം ചെയ്തുമാണ് ട്രോളുകള്‍. പബ്ലിസിറ്റിക്കുവേണ്ടി ആരാധനാലയങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.
വിശുദ്ധ റമദാനില്‍ ധാരാളം ചലച്ചിത്ര പ്രവര്‍ത്തകരാണ് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ പോകുന്നത്. അവര്‍ക്കു പിന്നാലെയും ട്രോളന്മാരുണ്ട്. ആരാധനാലയങ്ങളിലും സൈ്വര്യം തരില്ലേ എന്ന് ചോദിച്ച് തിരിച്ചടിക്കുന്ന താരങ്ങളും തങ്ങളുടെ ആത്മവിശ്വാസം കൊണ്ട് ട്രോളുകളെ മനോഹരമായി കൈകാര്യം ചെയ്യുന്നവരും ആസ്വദിക്കുന്നവരുമുണ്ട്.
ഈയടുത്ത് ഭര്‍ത്താവിനും മകളോടുമൊപ്പം മുംബൈയില്‍ ക്ഷേത്രദര്‍ശനം നടത്തിയ പ്രിയങ്ക ചോപ്രയോട് ബോളിവുഡ് സിനിമകളില്ലല്ലോ പിന്നെന്തിനാണ് ക്ഷേത്ര സന്ദര്‍ശനമെന്നാണ് ആരാധകര്‍ ചോദിച്ചത്. ഭര്‍ത്താവ് ജനോസിനും മകള്‍ മാലതി മേരിക്കുമൊപ്പം പ്രിയങ്ക ചോപ്ര സിദ്ധിവിനായക ക്ഷേത്രമാണ് സന്ദര്‍ശിച്ചത്. വി.ഐ.പി പരിഗണന ലഭിച്ചതും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കാന്‍ അനുവദിച്ചതും അസൂയാലുക്കള്‍ക്ക് പിടിച്ചില്ല.
ഉംറ നിര്‍വഹിക്കാന്‍ പോയ നടി ഹിന ഖാന്‍ അവിടെനിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ആരാധനാ സ്ഥലങ്ങളെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്നാണ് ഹിനാ ഖാനെതിരായ ട്രോളുകള്‍.
മുംബൈയില്‍നിന്ന് ഉംറ വേഷത്തില്‍ പുറപ്പെട്ട ബിഗ് ബോസ് മത്സരാര്‍ഥികളായ അസിം റിയാസിനേയും സഹോദരന്‍ ഉമര്‍ റിയാസിനേയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News