പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് കുറ്റപത്രം തയ്യാറാകുന്നത്.
സുരേഷ് ഗോപിയും അമലയും പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് ഇരുവരും നാല്കിയ രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തി. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
താരങ്ങള്‍ക്കു പുറമെ നികുതി വെട്ടിപ്പിനു കൂട്ടു നിന്ന ഒമ്പതു ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും. പിഴയടയ്ക്കാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരി റജിസ്ട്രേഷന് വാഹന ഉടമകള്‍ക്കു നേരെയും നടപടി ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി