ന്യൂദല്‍ഹി- നിര്‍ബന്ധിച്ച് ബസില്‍ കയറ്റിയ ശേഷം 16 യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ നാല് പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്ത് അറസ്റ്റിലായവരില്‍ മിനി ബസിന്റെ ഡ്രൈവറും ഉള്‍പ്പെടും.
ശാസ്ത്രി പാര്‍ക് മേല്‍പാലത്തിനു സമീപം വിന്യസിച്ച പോലീസുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ബസ് പരിശോധിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ കശ്മീര്‍ ഗേറ്റിലേക്ക് പോകുകയായിരുന്ന ബസില്‍നിന്ന് യാത്രക്കാരുടെ നിലവിളി കേട്ടതിനെ തുടര്‍ന്നാണ് ബസ് തടഞ്ഞ് പരിശോധിച്ചതെന്ന് പോലീസുകാര്‍ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ ഇറക്കാമെന്ന് പറഞ്ഞ് ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ബസില്‍ കയറ്റിയ തങ്ങളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയെന്ന് ബസിലുണ്ടായിരുന്ന 12 പേര്‍ പോലീസിനോട് പറഞ്ഞു. പണം കൈക്കലാക്കിയ ശേഷം നാല് യാത്രക്കാരെ ബസില്‍നിന്ന് പിടിച്ചിറക്കിയിരുന്നു.
ബസ് ഡ്രൈവറേയും കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സത്യാപല്‍ സിംഗ്, മനോജ് കുമാര്‍, വിപിന്‍ ശര്‍മ, ദീപു എന്നിവരാണ് അറസ്റ്റിലായതെന്നും ഈ ബസ് ഉപയോഗിച്ച് ഇവര്‍ കവര്‍ന്ന പണം കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)