Sorry, you need to enable JavaScript to visit this website.

മുസ്ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ യു.പിയില്‍ സംഘികള്‍ പശുവിനെ കശാപ്പ് ചെയ്തു

ലഖ്‌നൗ- രാമനവമി ഘോഷയാത്രയ്ക്കിടെ ആഗ്രയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഭാരത് ഹിന്ദു മഹാസഭയിലെ ചിലര്‍ പശുക്കളെ അറുത്തതായി ഉത്തര്‍പ്രദേശ് പോലീസ് വെളിപ്പെടുത്തി. രാമനവമി ദിനത്തില്‍ ഗോവധം ആരോപിച്ച് നാല് യുവാക്കളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ രാമനവമി ആഘോഷത്തിനിടെ നടത്തിയ റെയ്ഡിനിടെയാണ് യുവാക്കളെ പിടികൂടിയത്.
ഭാരത് ഹിന്ദു മഹാസഭ ഭാരവാഹികളുടെ പേരുകളും ഗോവധ ഗൂഢാലോചനയില്‍ പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടിന്റെ പേരാണ് പ്രധാന സൂത്രധാരനായി ഉയര്‍ന്നുവന്നിരിക്കുന്നത്. ഗൂഢാലോചനയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഗോവധം സംബന്ധിച്ച് ജിതേന്ദ്ര കുശ് വാഹ എത്മദുദ്ദൗല പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
പോലീസ് അന്വേഷണത്തില്‍ പല വസ്തുതകളും പുറത്തുവന്നിട്ടുണ്ടെന്ന് ഡിസിപി സൂരജ് റായ് പറഞ്ഞു. എഫ്‌ഐആറില്‍ പേരുള്ള ഇമ്രാന്‍ എന്ന താക്കൂര്‍, ഷാനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാമനവമി ദിനത്തില്‍ ആഗ്രയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പശുവിനെ അറുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ചില ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. അതിനിടെ, ഹിന്ദു മഹാസഭയുടെ ഭാരവാഹികള്‍ തന്നെ ബോധപൂര്‍വം കുടുക്കിയതാണെന്നും മുഴുവന്‍ സംഭവങ്ങളും സിബിസിഐഡി അന്വേഷിക്കണമെന്നും സഞ്ജയ് ജാട്ട് ആവശ്യപ്പെട്ടു. ഈ ഭാരവാഹികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News