ന്യൂദല്‍ഹി- സര്‍ക്കാര്‍ അംഗീകൃത വസ്തുതാ പരിശോധകര്‍ കണ്ടെത്തുന്ന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ തയാറാകുന്നില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്.
വ്യാജ വിവരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനികള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ലെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള റഫറന്‍സ് പോയിന്റായിരിക്കും വസ്തുതാ പരിശോധകരെന്ന് അദ്ദേഹം പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദങ്ങള്‍ മന്ത്രി തള്ളി.
സെക്ഷന്‍ 79 പ്രകാരമുള്ള സംരക്ഷണം ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങളുമുണ്ടെന്ന് അദ്ദേഹം കമ്പനികളെ ഉണര്‍ത്തി. തെറ്റായ വിവരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുന്‍കൈയെടുക്കണമന്നതാണ് ഈ ഉത്തരവാദിത്തം. വസ്തുതാ പരിശോധകര്‍ കണ്ടെത്തിയ കാര്യങ്ങളോട് വിയോജിപ്പ് സ്വീകരിക്കുകയാണെങ്കില്‍ അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിലനിര്‍ത്താം. എന്നാല്‍ ആ തെറ്റായ വിവരത്തിന്റെ പേരില്‍ ഒരാള്‍ കോടതിയെ സമീപിച്ചാല്‍ ഇതുവരെ സെക് ഷന്‍ 79 പ്രകാരം ലഭിച്ചിരുന്ന സംരക്ഷണം ഇനി മുതല്‍ ലഭിക്കില്ല- അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)