ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ദല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.
കേസില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് തുഷാര്‍ ഗാന്ധി നല്കിയ പരാതിയിലാണ് വിശദീകരണം. സുദര്ശന് ടിവി എഡിറ്റര്‍ സരേഷ് ചാവന്‍കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്.
ആള്‍ക്കുട്ട ആക്രമണത്തിന് ആഹ്വാനം നടന്ന സംഭവത്തില്‍ ദല്‍ഹി പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സാകേത് മെട്രോപോളിറ്റന്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെന്നാണ് ദല്‍ഹി പോലീസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഈ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പങ്ക് അവസാനിച്ചു എന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)