ബെംഗളൂരു- യുവതിയോടൊപ്പമുള്ള അശ്ലീല ഫോട്ടോകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പരാതിയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ പോലീസ് സ്‌റ്റേഷനില്‍.
ബി.ജെ.പി എം.എല്‍.എ ആയ സഞ്ജീവ് മതന്തൂരാണ് അജ്ഞാത യുവതിയോടൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പോലീസില്‍ പരാതി നല്‍കിയത്.
തന്റെ തകര്‍ച്ച ലക്ഷ്യമിട്ട് എഡിറ്റ് ചെയ്ത ഫോട്ടോകളാണ് വൈറലായിരിക്കുന്നതെന്ന് സഞ്ജീവ പരാതിയില്‍ പറഞ്ഞു. ഫോട്ടോകള്‍ വൈറലാക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ഐ.ടി നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
മേയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനരിക്കെ ബി.ജെ.പിക്കേറ്റ മറ്റൊരു തിരിച്ചടിയാണ് എം.എല്‍.എയുടെ വിവാദ ഫോട്ടോ. പുത്തൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജീവ യുവതിയോടൊപ്പം ആസ്വദിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ ബി.ജെ.പിക്കകത്തുള്ളവര്‍ തന്നെയാണെന്ന് ആരോപണമുണ്ട്. സഞ്ജീവക്ക് ടിക്കറ്റ് നിഷേധിക്കാന്‍ ബി.ജെ.പി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. 2018 ല്‍ പുത്തൂരില്‍ 19,447 വോട്ടിനാണ് സഞ്ജീവ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)