ജറൂസലം- ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റാക്രമണം തടരുന്നു. ബുധനാഴ്ച രാത്രി രണ്ട് റോക്കറ്റുകള്‍ കൂടി ഇസ്രായിലിലേക്ക് തൊടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ ഗാസയില്‍നിന്ന് റോക്കറ്റയച്ചിനെ തുടര്‍ന്ന് തരിച്ചടിയായി ഇസ്രായില്‍ സൈന്യം വ്യോമാക്രണം നടത്തിയിരുന്നു.
ഗാസയുടെ വടക്കന്‍ ഭാഗത്തുനിന്നാണ് പുതിയ റോക്കറ്റുകള്‍ തൊടുത്തത്. ഒന്ന് ഗാസ ഭാഗത്തും രണ്ടാമത്തേത് ഗാസ-ഇസ്രായില്‍ അതിര്‍ത്തിയിലും പതിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)