കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ഘോഷയാത്രയില്‍ തോക്കുമായി പിടിയിലായ 19 കാരന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അയച്ച യുവാവാണെന്ന ആരോപണവുമായി ബി.ജെ.പി. രാമനവമി ഘോഷയാത്രക്കിടെ ഹൗറയില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ നിരവധി വീടുകളും കടകളും കത്തിച്ചിരുന്നു. ബി.ജെ.പിയെ താറടിക്കാന്‍ തൃണമൂല്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമായാണ് തോക്കുമായി 19 കാരനെ അയച്ചതെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ റാലികളില്‍ പങ്കെടുക്കാന്‍ കൂലി നല്‍കി മകനെ കൊണ്ടു പോകാറുണ്ടെന്ന് അമ്മ പറയുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ബി.ജെ.പി ബംഗാള്‍ ഘടകം ആരോപണം ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ജാഥകള്‍ക്ക് പോയിട്ടുള്ള മകന്‍ ആദ്യമായാണ് രാമനവമി ഘോഷയാത്രക്ക് പോയതെന്നും അമ്മ പറയുന്നു.
ലൈസന്‍സില്ലാത്ത തോക്ക് ഉയര്‍ത്തിയതന് 19 കാരനായ സുമിത് ഷായെ മുന്‍ഗറില്‍വെച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. ടി.എം.സി എം.എല്‍.എ ഗൗതം ചൗധരിയുടെ അടുത്ത സഹായിയാണ് മകനെന്നും അവരുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും വീഡിയോയില്‍ അമ്മ അവകാശപ്പെടുന്നു.
സ്വന്തക്കാരെ തിരുകിക്കയറ്റി അറസ്റ്റ് ചെയ്ത ശേഷം സംഘ് പരിവാറിനേയും ബി.ജെ.പിയേയും താറടിച്ച് കാണിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)