ഹൈദരാബാദ്- യൂനിഫോമിലല്ലാതെ അന്വേഷണത്തിനെത്തിയ പോലീസുകാരെ കള്ളന്മാരെന്ന് കരുതി കൈകാര്യം ചെയ്തു. മോഗല്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായെത്തിയ പോലീസുകാര്‍ കെട്ടിടത്തില്‍ കയറുമ്പോഴാണ് മര്‍ദനമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരു ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറും മെയിലാര്‍ദേവ്പള്ളി പോലീസ് സ്‌റ്റേഷനിലെ നാല് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടുന്നു. ഇവരെ പിന്നീട് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ദാര്‍ മഹല്‍ റോഡിലെ കെട്ടിടത്തിലാണ് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. നിരവധി സ്വര്‍ണ്ണപ്പണിക്കാര്‍ ഈ കെട്ടിടത്തിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ ഒരു പ്രതിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ സഹായികള്‍ ശബ്ദമുയര്‍ത്തി. ഇതോടെ കെട്ടിടത്തിലെ മറ്റ് സ്വര്‍ണ്ണപ്പണിക്കാര്‍ ഒത്തുകൂടി സാധാരണ വസ്ത്രത്തിലായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകകയായിരുന്നു. ഉദ്യോഗസ്ഥരെ കള്ളന്മാരായി തെറ്റിദ്ധരിപ്പിച്ചായിരുന്നു മര്‍ദനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് പേരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)